News
NEET, JEE, പരീക്ഷകളുടെ തീയതിയായി
ദേശീയ പ്രവേശന പരീക്ഷകളായ നീറ്റ് (മെഡിക്കൽ) ജെഇഇ മെയിൻ (എൻജിനീയറിങ്) ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. ഡിസംബർ മുതൽ അടുത്ത മേയ് വരെയുള്ള വിവിധ പരീക്ഷകൾ നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് (എൻടിഎ) നടത്തുന്നത്.
JEE Main 1 (കംപ്യൂട്ടർ അധിഷ്ഠിതം)
റജിസ്ട്രേഷൻ: സെപ്റ്റംബർ 1–30 വരെ
പരീക്ഷാ തീയതി: 2019 ജനുവരി ആറു മുതൽ 20 വരെ
ഫലപ്രഖ്യാപനം: 2019 ജനുവരി 31
JEE Main 2 (കംപ്യൂട്ടർ അധിഷ്ഠിതം)
റജിസ്ട്രേഷൻ: 2019 ഫെബ്രുവരി എട്ടു മുതൽ മാർച്ച് ഏഴുവരെ
പരീക്ഷാ തീയതി: 2019 ഏപ്രിൽ ആറു മുതൽ 20 വരെ
ഫലപ്രഖ്യാപനം: 2019 ഏപ്രിൽ 30
NEET (UG)
റജിസ്ട്രേഷൻ: നവംബർ ഒന്നു മുതൽ 30 വരെ
പരീക്ഷാ തീയതി: 2019 മേയ് അഞ്ച്
ഫലപ്രഖ്യാപനം: 2019 ജൂൺ അഞ്ച്